ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
text_fieldsകരുനാഗപ്പള്ളി: ഒമ്പത് വയസ്സുകാരനോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. മൈനാഗപ്പള്ളി ഇടമനശ്ശേരിയിൽ ആറാലയിൽവീട്ടിൽ ഗിരീഷ് (34) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കടയിലെത്തിയ കുട്ടിയോട് പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. കുട്ടി മാതാവിനോട് വിവരം പറയുകയും മാതാവ് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ രാമദാസ്, സുരേഷ്, എസ്.സി.പി.ഒ ജഹാംഗീർ, രാജീവ്, ഹാഷിം, സി.പി.ഒ റഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

