Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം: 63 കാരന് 12 വർഷം തടവ്
text_fieldsbookmark_border
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ബന്ധുവായ 63കാരന് 12 വർഷം തടവും പിഴയും ശിക്ഷിച്ചു.
പോക്‌സോ നിയമത്തിെൻറയും മറ്റ് വിവിധ വകുപ്പുകളുടെയും അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി. ശ്രീരാജാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽനിന്ന് 25000 രൂപ ഇരക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയാകും. 2018ൽ ശാസ്താംകോട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. മൈനാഗപ്പള്ളി സ്വദേശിയായ പിതാവിെൻറ കൊച്ചച്ഛൻ കൂടിയായ പ്രതി 10 വയസ്സ് മാത്രമുള്ള പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച് എന്നാണ് കേസ്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.
Next Story

