കടയിൽ സാധനം വാങ്ങാനായി എത്തിയ ഒമ്പതുകാരിക്കുനേരെ ലൈംഗികാതിക്രമം: 73കാരന് അഞ്ചുവർഷം തടവും പിഴയും
text_fieldsകരുനാഗപ്പള്ളി: ഒമ്പതുകാരിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസിൽ 73കാരന് അഞ്ചുവർഷം തടവും 25,000 രൂപ പിഴയും കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചു.
2019ലാണ് കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി, കണ്ണമ്പള്ളി ക്ഷേത്രത്തിന് സമീപത്തെ പ്രതിയുടെ പെട്ടിക്കടയിൽ സാധനം വാങ്ങാനായി വന്ന ബാലികക്കുനേരെ ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു കേസ്.
പിഴത്തുകയിൽ ഇരുപതിനായിരം രൂപ ബാലികക്ക് നൽകണമെന്നും സ്പെഷൽ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി ജി. ശ്രീരാജ് വിധിച്ചു. കരുനാഗപ്പള്ളി എസ്.ഐ ആയിരുന്ന ശ്യാംലാൽ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് ഹാജരായി.