പ്രതിഫലേച്ഛയില്ലാത്ത സേവനങ്ങൾ സമൂഹത്തിന്റെ പ്രകാശം-ശശി തരൂർ
text_fieldsനാട്ടുനന്മ പുരസ്കാരവിതരണം ഡോ. ശശി തരൂർ എം.പി
ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: പ്രതിഫലേച്ഛയില്ലാതെയുള്ള ഒരുപാട് നല്ല മനുഷ്യരുടെ സേവനങ്ങളാണ് സാമൂഹികനന്മയുടെ പ്രകാശമായി മാറുന്നതെന്ന് ഡോ. ശശി തരൂർ എം.പി. കേരള റൂറൽ ഡെവലപ്മെന്റ് ഏജൻസിയുടെ നേതൃത്വത്തിൽ ഗ്രാമപ്രദേശങ്ങളിൽ സാമൂഹിക സേവനങ്ങൾ നൽകുന്നവർക്കായി ഏർപ്പെടുത്തിയ നാട്ടുനന്മ പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരായ ഞങ്ങളൊക്കെ ചെയ്യുന്ന നന്മകളുടെ ഉള്ളിൽ എവിടെയൊക്കയോ വോട്ട് ഒരു ലക്ഷ്യമായി പലപ്പോഴും വരാറുണ്ട്.
എന്നാൽ ഒന്നും പ്രതീക്ഷിക്കാത്ത ധാരാളം മനുഷ്യർ നിരവധി സേവനങ്ങളുമായി ഉണ്ട്. സലീം അമ്പീത്തറ, നിസാർ എസ്. പൊയ്യക്കരയത്ത്, സത്താർ ആശാന്റയ്യത്ത്, ശ്രീദേവി ദിലീപ്, അനി കാട്ടുമ്പുറം എന്നിവർക്ക് നാട്ടുനന്മ പുരസ്കാരം നൽകി ആദരിച്ചു. അഡ്വ. എം. ഇബ്രഹിംകുട്ടി അധ്യക്ഷത വഹിച്ചു.

