Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightസൗദിയിലെ ബിസിനസ്...

സൗദിയിലെ ബിസിനസ് തർക്കം: പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നു​േപർ അറസ്​റ്റിൽ

text_fields
bookmark_border
സൗദിയിലെ ബിസിനസ് തർക്കം: പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നു​േപർ അറസ്​റ്റിൽ
cancel
camera_alt

ഷി​നു പീ​റ്റ​ർ, ഉ​മ​ർ മു​ക്താ​ർ, മു​ഹ​മ്മ​ദ് സു​ഹൈ​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: സൗ​ദി​യി​ലെ ദ​മ്മാ​മി​ൽ ജ​ല​വി​ത​ര​ണ ബി​സി​ന​സ് ന​ട​ത്തി​വ​ന്ന ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​മ​ദ് (46) എ​ന്ന​യാ​ളെ സൗ​ദി​യി​ലെ ബി​സി​ന​സ്​ ത​ർ​ക്ക​ത്തി​െൻറ പേ​രി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ​ക്ക് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​രെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ ത​ട​ത്തി​ൽ വീ​ട്ടി​ൽ ഷി​നു​പീ​റ്റ​ർ (23), ശാ​സ്താ​കോ​ട്ട പ​ള്ളി​ശ്ശേ​രി​ക്ക​ൽ മു​ക്താ​ർ മ​ൻ​സി​ലി​ൽ ഉ​മ​റു​ൽ മു​ക്താ​ർ (22), ശാ​സ്താം​കോ​ട്ട പ​ള്ളി​ശ്ശേ​രി​ക്ക​ൽ പാ​ട്ടു​പു​ര​കു​റ്റി​യി​ൽ വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സു​ഹൈ​ൽ (23) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ശാ​സ്താം​കോ​ട്ട പ​ള്ളി​ശ്ശേ​രി​ക്ക​ൽ സ്വ​ദേ​ശി​യും സൗ​ദി​യി​ൽ വാ​ട്ട​ർ സ​പ്ലൈ ബി​സി​ന​സ് ന​ട​ത്തി​വ​രു​ന്ന അ​ബ്​​ദു​ൽ​സ​മ​ദി​െൻറ ബ​ന്ധു​വു​മാ​യ ഹാ​ഷി​മാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്.

കൊ​ല്ലം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​രി​ന​ല്ലൂ​ർ സ്വ​ദേ​ശി ഷി​നു പീ​റ്റ​ർ എ​റ​ണാ​കു​ള​ത്തെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത​ല​വ​െൻറ സം​ഘ​ത്തി​ൽ​പെ​ട്ട മ​റ്റു ര​ണ്ടു​പേ​രു​മാ​യി ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗ​ൾ​ഫി​ൽ​നി​ന്ന്​ ഹാ​ഷിം വാ​ട്​​സ്​​ആ​പ് വ​ഴി അ​ബ്​​ദു​ൽ സ​മ​ദി​െൻറ ചി​ത്രം ഷി​നു​വി​ന്​ കൈ​മാ​റി. പൊ​തു​വെ വീ​ടി​ന്​ പു​റ​ത്തേ​ക്കു​പോ​കാ​ത്ത അ​ബ്​​ദു​ൽ സ​മ​ദി​നെ ഗ​ൾ​ഫി​ലേ​ക്ക് പോ​കു​ന്ന​തി​ന് ടി​ക്ക​റ്റി​െൻറ ആ​വ​ശ്യം പ​റ​ഞ്ഞ് മു​ക്താ​റി​നെ​കൊ​ണ്ട് ശാ​സ്താം​കോ​ട്ട​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്വ​ട്ടേ​ഷ​ൻ കൈ​മാ​റു​ക​യാ​യി​രു​ന്നു. സു​ഹൈ​ലി​നെ​കൊ​ണ്ട് ഹാ​ഷിം ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് കാ​ർ വാ​ട​ക​െ​ക്ക​ടു​ത്ത് ന​ൽ​കി.

കൃ​ത്യം ന​ട​ത്തു​ന്ന​തി​ന് അ​ഡ്വാ​ൻ​സാ​യി നാ​ൽ​പ​തി​നാ​യി​രം രൂ​പ സു​ഹൈ​ൽ വ​ഴി​യും പ​ള്ളി​ശ്ശേ​രി​ക്ക​ൽ സ്വ​ദേ​ശി​യാ​യ മ​റ്റൊ​രാ​ൾ വ​ഴി​യും ഷി​നു​വി​ന് കൈ​മാ​റി. ഒ​ക്ടോ​ബ​ർ 24ന് ​ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ ശാ​സ്താം​കോ​ട്ട​യി​ൽ​നി​ന്ന്​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച സ​മ​ദി​െൻറ നീ​ക്ക​ങ്ങ​ൾ മ​റ്റൊ​രു ബൈ​ക്കി​ൽ പു​റ​കെ വ​ന്ന മു​ക്താ​ർ അ​പ്പ​പ്പോ​ൾ ഷി​നു​വി​നെ​യും കൂ​ട്ടാ​ളി​ക​ളെ​യും വാ​ട്​​സ്​​ആ​പ്​ മു​ഖേ​ന അ​റി​യി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വ​ലി​യ​ത്ത് ആ​ശു​പ​ത്രി ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തു​വ​ന്ന സ​മ​ദി​നെ കാ​റി​ലെ​ത്തി​യ സം​ഘം ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം ക​മ്പി​വ​ടി​കൊ​ണ്ട് അ​ടി​ച്ച് സാ​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടി​ൽ പ്ര​ത്യേ​കി​ച്ച് ആ​രോ​ടും വി​രോ​ധം ഇ​ല്ലാ​തി​രു​ന്ന ത​ന്നെ അ​ടി​ച്ച ആ​ൾ​ക്കാ​രെ​ക്കു​റി​ച്ച് ഒ​രു അ​റി​വും ഇ​ല്ലാ​ത്ത​തി​െ​ന​തു​ട​ർ​ന്ന് സി​റ്റി പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന് പ​രാ​തി ന​ൽ​കി. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ ക​രു​നാ​ഗ​പ്പ​ള്ളി മു​ത​ൽ ശാ​സ്താ​കോ​ട്ട വ​രെ​യു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി ഷൈ​നു​തോ​മ​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ർ, ഓ​മ​ന​കു​ട്ട​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ, സി.​പി.​ഒ സ​ലിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക്വ​േ​ട്ട​ഷ​ൻ തു​ക ഗൂ​ഗി​ൾ പേ ​വ​ഴി​യാ​ണ് ഹാ​ഷിം കൈമാറിയത്​. അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business dispute
News Summary - Saudi business dispute: Three arrested for trying to kill expat
Next Story