Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 6:33 AM GMT Updated On
date_range 2022-03-15T12:03:50+05:30സ്വകാര്യ ബസിൽ മോഷണ ശ്രമം; തമിഴ് സ്ത്രീ അറസ്റ്റിൽ
text_fieldscamera_alt
സത്യ
കരുനാഗപ്പള്ളി: സ്വകാര്യ ബസിൽ യാത്ര ചെയ്ത മധ്യവയസ്കയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ് സ്ത്രീയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ പുറമ്പോക്കിൽ കെ. സത്യ (25) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മാരാരിത്തോട്ടത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്ത കല്ലേലിഭാഗം മുഴങ്ങോടിയിൽ ലളിതമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
ബസ് സ്റ്റോപ്പിൽ ആളുകൾ ഇറങ്ങാൻ ശ്രമിക്കുമ്പോൾ തിക്കും തിരക്കുമുണ്ടാക്കി യാത്രക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം സ്വർണവും പണവും മോഷണം ചെയ്തെടുക്കുന്നതാണ് ഇവരുടെ രീതി. യാത്രക്കാർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് കരുനാഗപ്പള്ളി പൊലീസ് എത്തി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Next Story