Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ
text_fieldsbookmark_border
സജീവ്
കരുനാഗപ്പള്ളി: യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി പുതിയകാവ് രാജീവ് നിവാസിൽ സജീവ് (35) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ടത്.
തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയും ശേഷം യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് വിവാഹത്തിൽനിന്ന് പിന്മാറുകയും ചെയ്തു. തുടർന്ന് യുവതി കരുനാഗപ്പള്ളി പൊലീസിന് പരാതി നൽകുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻപിള്ള, ശ്രീകുമാർ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

