Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightതൊടിയൂരിൽ വാറ്റ്...

തൊടിയൂരിൽ വാറ്റ് കേന്ദ്രത്തിൽ റെയ്​ഡ്​; ചാരായവും കോടയും പിടികൂടി

text_fields
bookmark_border
തൊടിയൂരിൽ വാറ്റ് കേന്ദ്രത്തിൽ റെയ്​ഡ്​; ചാരായവും കോടയും പിടികൂടി
cancel
camera_alt

തൊടിയൂർ സൈക്കിൾ മുക്കിന് സമീപം നൂറുദ്ദീ​െൻറ വീട്ടിൽനിന്ന്​ എക്​സൈസ്​ പിടികൂടിയ ചാരായവും വാറ്റുപകരണങ്ങളും

കരുനാഗപ്പള്ളി: എക്സൈസ് സംഘം തൊടിയൂരിൽ നടത്തിയ റെയ്​ഡിൽ വീട്ടിൽ നിന്ന് ചാരായവും കോടയും പിടികൂടി. എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവൻറിവ് ഓഫിസർ പി.എൽ. വിജിലാലി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൊടിയൂർ വടക്ക് മുറിയിൽ സൈക്കിൾമുക്കിനുസമീപം ഫാത്തിമ മൻസിലിൽ നൂറുദ്ദീ​െൻറ വീട്ടിൽ നിന്നാണ് 75 ലിറ്റർ ചാരായവും 610 ലിറ്റർ കോടയും 150 ലിറ്റർ സ്പെൻറ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. നൂറുദ്ദീനെ ​അറസ്​റ്റ്​ ചെയ്​തു.

ലോക്​ഡൗൺ മറവിൽ കച്ചവടത്തിനായി ശേഖരിച്ചു​െവച്ച ചാരായമാണ് കണ്ടെത്തിയത്. നൂറ​ുദ്ദീ​െൻറ വീടി​െൻറ സ്​റ്റോർ റൂമിൽ 200 ലിറ്ററി​െൻറ ഇരുമ്പ് ബാരൽ ​െവച്ച ശേഷം ബാരലിൽ കോപ്പർ ട്യൂബ് ഘടിപ്പിച്ച് മുറിക്കുള്ളിൽ സിമൻറ്​ കൊണ്ട് നിർമിച്ച ടാങ്ക് ഉണ്ടാക്കി വെള്ളം നിറച്ച് കന്നാസിലേക്ക്‌ ചാരായം വാറ്റിയെടുക്കുന്നതായാണ് കണ്ടെത്തിയത്.

ഗൾഫിൽ ജോലി ചെയ്തിരുന്ന നൂറുദ്ദീൻ അവിടെ മുറികളിൽ ചാരായം വാറ്റാൻ നടപ്പാക്കി വന്ന രീതിയാണ് വീട്ടിലും നടപ്പാക്കിയിരുന്നതെന്ന്​ എക്സൈസ് സംഘം പറഞ്ഞു. റെയ്​ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ കിഷോർ, സുധീർബാബു, സന്തോഷ്‌, സജികുമാർ, സുജിത്, റാസ്മിയ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise
News Summary - Raid on local liqour center in Thodiyoor
Next Story