കുബ്ബൂസ് നിര്‍മാണശാല അടച്ചുപൂട്ടി
text_fieldsകരുനാഗപ്പള്ളി: നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് കുബ്ബൂസ് നിര്‍മിച്ചുനല്‍കുന്ന സ്ഥാപനത്തില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഭക്ഷണം വൃത്തിഹീനമായ സാഹചര്യത്തിലാണ് നിര്‍മിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി.
ജില്ലയിലെ തന്നെ പ്രധാനപ്പെട്ട കുബ്ബൂസ് നിര്‍മാണ കേന്ദ്രമാണ് ഇതെന്നും നിരവധി ബേക്കറികളിലേക്കും മറ്റും ഇവിടെ നിന്നാണ് ഷവര്‍മ നിര്‍മിക്കുന്നതിനാവശ്യമായ കുബ്ബൂസ് വിതരണം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലതവണ നോട്ടീസ് നല്‍കിയിട്ടും വൃത്തിഹീനമായ സാഹചര്യം മാറ്റാന്‍ സ്ഥാപനം തയാറായിരുന്നില്ല. ഭക്ഷ്യസുരക്ഷ ഓഫിസര്‍ അനീഷ, സജിത എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.

