പോപുലർ ഫ്രണ്ട് ഓഫിസിൽ പൊലീസ് റെയിഡ്
text_fieldsകരുനാഗപ്പള്ളി: പോപുലർ ഫ്രണ്ട് ദക്ഷിണമേഖല ഓഫിസിൽ പൊലീസ് റെയിഡ് നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെ വന്നുപോകുന്നുവെന്ന വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നിർദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിൻറ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു പരിശോധന. വിവരമറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പോപുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലത്തെത്തി.
പരിശോധനയിൽ ഏതാനും ലഘുലേഖകൾ മാത്രമാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക വാർത്താ ചാനൽ ക്യാമറാമാൻ രാജനെ (56) ചിലർ മർദിച്ചു. ഇയാളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

