Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകാൽനടക്കാരൻ യുവാവിന്​...

കാൽനടക്കാരൻ യുവാവിന്​ കാറിടിച്ച് ഗുരുതര പരിക്ക്

text_fields
bookmark_border
കാൽനടക്കാരൻ യുവാവിന്​ കാറിടിച്ച് ഗുരുതര പരിക്ക്
cancel

കരുനാഗപ്പള്ളി: കാറിടിച്ച്​ കാൽനടക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. കരുനാഗപ്പള്ളി മെട്രോ സ്കാനിങ് സെൻററിലെ ജീവനക്കാരനും കോട്ടയം കോടിമത സ്വദേശിയുമായ അനന്തുവിനെയാണ് (23) അമിത വേഗത്തിൽവന്ന കാറിടിച്ചത്. രാത്രി ഡ്യൂട്ടിയിൽ കയറാൻ റോഡരികിലൂടെ നടന്നുവരികയായിരുന്നു യുവാവ്​.

കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്​സാക്ഷികൾ പറയുന്നു. കാർ ഓടിച്ചിരുന്ന കോട്ടയം മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറും ആലപ്പുഴ വണ്ടാനം സ്വദേശിയുമായ ഹരികുമാറിനെ കരുനാഗപ്പള്ളി പൊലീസ് കസ്​റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്കുശേഷം പിന്നീട് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentkarunagappalli
News Summary - pedestrian seriously injured in a car accident
Next Story