ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു
text_fieldsതഴവയിൽ കത്തിനശിച്ച ഒമ്നി വാനിെൻറ ഉൾഭാഗം
കരുനാഗപ്പള്ളി: കടകളിൽ വിതരണം ചെയ്യാനായി ഭക്ഷണസാധനങ്ങളുമായിപ്പോയ ഓമ്നി വാൻ കത്തിനശിച്ചു. തഴവ കടത്തൂർ പാഴൂർത്തങ്കയത്തിൽ ക്ഷേത്രത്തിന് സമീപം ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.
തഴവ കടത്തൂർ (ചിറ്റൂമൂല) നഴ്സറി മുക്കിന് സമീപം കുറ്റിയിൽ കഹാറിെൻറ വാനാണ് പൂർണമായും കത്തിനശിച്ചത്. 30,000 ത്തോളം രൂപയുടെ സാധനങ്ങൾ നശിച്ചു.
വാനിലുണ്ടായിരുന്ന സെയിൽസ്മാൻ ചൂനാട് സ്വദേശി നാസറിെൻറ കാലിന് പൊള്ളലേറ്റു. ഡ്രൈവർ തൊടിയൂർ പുലിയൂർ വഞ്ചിവടക്ക് തൈക്കൂടത്തിൽ നിഷാദ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ക്ഷേത്രത്തിന് സമീപമുള്ള കടയിൽ സാധനം നൽകിയതിനുശേഷം പുറപ്പെട്ടപ്പോഴാണ് തീകത്തിയത്.
ഉടൻതന്നെ വാഹനം നിർത്തി ഇരുവരും പുറത്തേക്ക് എടുത്തുചാടി. നാട്ടുകാർ ഓടിയെത്തി തീയണച്ചു. കരുനാഗപ്പള്ളിയിൽനിന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

