Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightനഗരസഭാ സെക്രട്ടറിയെ...

നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു; ന​ട​പ​ടി എ​ടു​ത്തി​ല്ലെങ്കി​ൽ തു​ട​ർ​സ​മ​ര​വുമാ​യി മു​ന്നോട്ടെന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി

text_fields
bookmark_border
നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു; ന​ട​പ​ടി എ​ടു​ത്തി​ല്ലെങ്കി​ൽ തു​ട​ർ​സ​മ​ര​വുമാ​യി മു​ന്നോട്ടെന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി
cancel

ക​രു​നാ​ഗ​പ്പ​ള്ളി: അ​ന​ധി​കൃ​ത ഫ്ലാ​റ്റ് നി​ർ​മാ​ണം കാ​ര​ണം വീ​ട് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ടൗ​ൺ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് കി​ഴ​ക്കു വ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ണ്ണി​യു​ടെ വീ​ടും പ​രി​സ​ര​വും കു​റേ വ​ർ​ഷ​മാ​യി വെ​ള്ള​ക്കെ​ട്ടി​ലാ​ണ്.

അ​ന്നു മു​ത​ൽ ഈ ​കു​ടും​ബം നി​ര​വ​ധി ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​തു ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ഇ​തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്.

ഉ​പ​രോ​ധ സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജു​കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​യ​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വീ​ട്ടി​ൽ​നി​ന്ന് വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യാ​നു​ള്ള ഓ​ട നി​ർ​മി​ക്കാ​നാ​യി ഫ്ലാ​റ്റ് ഉ​ട​മ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും വ​രു​ന്ന ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.

ന​ട​പ​ടി എ​ടു​ത്തി​ല്ല​ങ്കി​ൽ തു​ട​ർ​സ​മ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ബോ​ബ​ൻ ജി. ​നാ​ഥ്‌, എ​സ്. അ​നൂ​പ് ക​രു​നാ​ഗ​പ്പ​ള്ളി, അ​നീ​ഷ് മു​ട്ടാ​ണി​ശ്ശേ​രി​ൽ, ഇ​ർ​ഷാ​ദ് ബ​ഷീ​ർ, സിം​ലാ​ൽ അ​സ്‌​ലം ആ​ദി​നാ​ട്, അ​നി​ല ബോ​ബ​ൻ, മോ​ഹ​ൻ​ദാ​സ്, അ​ജ്മ​ൽ ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ഫി പ​ള്ളി​മു​ക്ക്, ഉ​ണ്ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strike
News Summary - municipal secretary besieged; mandal committee to be move on with actions if steps are not taken
Next Story