Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായലിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച അമ്മയെയും 3 മക്കളെയും പൊലീസ് രക്ഷപ്പെടുത്തി

text_fields
bookmark_border
kerala police
cancel

കരുനാഗപ്പള്ളി: പിതാവ് ഇഷ്ടാധാരമായി നൽകിയ വസ്തുവിൽ കുട്ടികളുടെ അവകാശം ഒഴിവാക്കാത്തതിനെ തുടർന്ന് അമ്മയും മൂന്നു മക്കളും ആത്മഹത്യാശ്രമം നടത്തി. കുലശേഖരപുരം പുന്നക്കുളം മണിമംഗലത്ത് വീട്ടിൽ സന്ധ്യാദാസ് (34) ആണ് മൂന്ന് കുട്ടികളുമായി കന്നേറ്റി പാലത്തിൽ നിന്നും താഴെ കായലിലേക്ക് ചാടാൻ ശ്രമം നടത്തിയത്. എട്ടുവയസുള്ള ഒരു കുട്ടിയും 7 വയസുള്ള ഇരട്ടക്കുട്ടികളും ഒത്താണ് ഇവരുടെ ശ്രമം. നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി പൊലീസിൽ അറിയിക്കുകയും പിങ്ക് പൊലീസ് സംഘം എത്തി ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. സന്ധ്യാ ദാസിന്റെ മൂന്നാമത്തെ ഭർത്താവുമായി തെറ്റിപ്പിരിഞ്ഞതിനെ തുടർന്നു സ്വത്ത് പൂർണ്ണമായും സന്ധ്യാദാസിന്റെ പേരിൽ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇത് പിതാവ് നിരാകരിച്ചതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് പൊലീസ് കൊല്ലം ചൈൽഡ് ലൈനിൽ ഏൽപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mother along with three children who attempted suicide rescued by police
Next Story