മോഡിയുടെ നീക്കം ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കൽ -രമേശ് ചെന്നിത്തല
text_fieldsആദിനാട് മണ്ഡലം കോൺഗ്രസ് ഭവന്റെ നിർമാണോദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കുന്നു
കരുനാഗപ്പള്ളി: നരേന്ദ്രമോദി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള നടപടികൾ നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. ആദിനാട് മണ്ഡലം കോൺഗ്രസ് ഭവന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദേഹം. മതേതര രാജ്യത്തിന്റെ പാർലമെന്റ് ഉദ്ഘാടനം ഹിന്ദു ആചാരപ്രകാരം നടത്തിയത് രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ വലിയ വെല്ലുവിളിയാണെന്നും അദേഹം പറഞ്ഞു.
സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ എന്നിവർ എസ്.എസ്.എൽ.സി, പ്ലസ്.ടു മികച്ച വിജയം നേടിയവരെ അനുമോദിച്ചു. കെ.ജി. രവി, ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, നീലികുളം സദാനന്ദൻ, ലീലാകൃഷ്ണൻ, എം. അൻസാർ, നിർമാണ കമ്മിറ്റി ചെയർമാൻ കെ.എം നൗഷാദ്, ജനറൽ കൺവീനർ കെ.എസ് പുരം സുധീർ എന്നിവർ സംസാരിച്ചു.

