Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയുടെ മാല പൊട്ടിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
necklace theft; accuse
cancel

കരുനാഗപ്പള്ളി: തൊടിയൂർ പുലിയുർ വഞ്ചി നോർത്ത് കുഴിക്കാലത്തറ വടക്കതിൽ വീട്ടിൽ കോയക്കുട്ടിയുടെ ഭാര്യ സുബൈദാബീവിയുടെ (70) രണ്ടര പവ​ൻ മാല പൊട്ടിച്ചു കടന്നയാളെ കരുനാഗപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തു. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ബിസ്മില്ല മൽസിലിൽ 'ബഡാ' എന്ന അൻഷാദാണ് (44) പിടിയിലായത്​.

മേയ് 27ന് ഉച്ചക്ക് 2.30ഒാടെ തൊടിയൂർ കളീക്കത്തറ റോഡിലൂടെ നടക്കുമ്പോഴാണ് സുബൈദബീവിയെ അക്രമിച്ച് പരിക്കേൽപിച്ചശേഷം സ്വർണമാല അപഹരിച്ചത്. കരുനാഗപ്പള്ളി എ.സി.പി സജീവിെൻറ മേൽനോട്ടത്തിൽ പൊലീസ് സ്​റ്റേഷൻ ഇൻസ്പെക്ടർ വിൻസെൻറ്, ഇൻസ്പെക്ടർമാരായ ഉമേഷ്, ജോൺസൺ രാജ്, സന്തു, ശ്രീകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, രതീഷ് എന്നിവരടങ്ങിയവരാണ് അന്വേഷണം നടത്തിയത്.

പ്രദേശത്തെ സി.സി.ടി.വികൾ നിരീക്ഷിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇത്തരം കേസുകളിൽ മുമ്പും ഉൾപ്പെട്ടിട്ടുള്ളയാളാണ് അൻഷാദെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for breaking necklace of elderly woman
Next Story