അയല്‍വാസികളെ ആക്രമിച്ചയാള്‍ പിടിയില്‍
text_fieldsകരുനാഗപ്പള്ളി: അയല്‍വാസികളെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചയാള്‍ പിടിയില്‍. അയണിവേലിക്കുളങ്ങര കോഴിക്കോട് മുറിയില്‍ പ്രസാദ് ഭവനത്തില്‍ ഭാര്ഗൻ (62) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ അയല്‍വാസികളായ സുരേന്ദ്രനും ഭാര്യയുമാണ് അക്രമണത്തിനിരയായത്.
ഭാര്യ ലീലയെ ഭാര്ഗവന് ആക്രമിക്കുന്നത് കണ്ട് ഓടി വന്ന സുരേന്ദ്രനെ കമ്പിവടി ഉപയോഗിച്ച് തലക്കടിച്ച് മാരകമായി പരിക്കേല്പിക്കുകയായിരുന്നു. പരിക്കേറ്റ സുരേന്ദ്രനും ലീലയും ആശുപത്രിയില്‍ ചികിത്സയിലാണ്. കരുനാഗപ്പള്ളി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടര്‍, ശ്രീകുമാര്‍ സി.പി.ഒ രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.