Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുലശേഖരപുരത്ത് ബന്ധുക്കളു​െട അങ്കം

text_fields
bookmark_border
കുലശേഖരപുരത്ത് ബന്ധുക്കളു​െട അങ്കം
cancel
camera_alt

ബി. ​സു​ധ​ർ​മ (എ​ൽ.​ഡി.​എ​ഫ്), സൗ​മ്യ (യു.​ഡി.​എ​ഫ്)

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ പഞ്ചായത്ത് സെൻററിൽ അങ്കം കുറിക്കുന്നത്​ ബന്ധുക്കളായ വനിതകൾ തമ്മിൽ.

യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ആദിനാട് വടക്ക് കാർത്തികയിൽ പ്രേംകൃഷ്ണ​െൻറ ഭാര്യ സൗമ്യക്കെതിരെ ഭർത്താവി​െൻറ കുഞ്ഞമ്മയായ ആദിനാട് വടക്ക് കൊന്നയിൽ വീട്ടിൽ ബി. സുധർമയാണ് എൽ.ഡി.എഫ് സ്ഥാനാർഥി.

ഇരുവരും ആറാം വാർഡിലെ തന്നെ താമസക്കാരാണ്. കൂടാതെ, ഇരുവരുടെയും കുടുംബ വോട്ടുകൾ കൂടുതലുള്ള വാർഡാണിത്. വിജയത്തിൽ നിർണായകം ഇൗ വോട്ടുകളാണ്.

സി.പി.എമ്മിെൻറ കുത്തക സീറ്റാണിത്. 2015ൽ വിജയിച്ച സി.പി.എം നേതാവ് മറ്റത്ത് രാജൻ പഞ്ചായത്ത് വൈസ് പ്രസിഡൻറായി. ഇരുവരും വിജയം അവകാശപ്പെടുമ്പോൾ ബന്ധുക്കൾ ആരെ തുണക്കുമെന്ന് കാത്തിരുന്നുകാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - localbody election; relatives​' fight in Kulasekharapuram
Next Story