Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightലൈഫ് മിഷൻ പദ്ധതി:...

ലൈഫ് മിഷൻ പദ്ധതി: തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
കോ​ൺ​ഗ്ര​സ്‌ തൊ​ടി​യൂ​ർ, ക​ല്ലേ​ലി​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​ന്നു
cancel
camera_alt

കോ​ൺ​ഗ്ര​സ്‌ തൊ​ടി​യൂ​ർ, ക​ല്ലേ​ലി​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി വീ​ടു​ക​ൾ പൊ​ളി​ച്ചു മാ​റ്റി​യ 250 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ്‌ തൊ​ടി​യൂ​ർ, ക​ല്ലേ​ലി​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ട് ഗേ​റ്റു​ക​ളും ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ ആ​രെ​യും ക​യ​റ്റി​വി​ടാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

ഉ​പ​രോ​ധം കെ.​പി.​സി. സി ​സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലേ​ലി​ഭാ​ഗം മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടി​യൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ സി.​ഒ. ക​ണ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ ചി​റ്റു​മൂ​ല നാ​സ​ർ, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ കെ.​എ. ജ​വാ​ദ്, യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി​ലീ​ഡ​ർ തൊ​ടി​യൂ​ർ വി​ജ​യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​നി​മോ​ൾ പു​ത്ത​ൻ​വീ​ട്, തൊ​ടി​യൂ​ർ വി​ജ​യ​കു​മാ​ർ, കെ. ​ധ​ർ​മ്മ​ദാ​സ്, ടി. ​ഇ​ന്ദ്ര​ൻ, സ​ഫീ​ന അ​സീ​സ്, ജി. ​ര​വീ​ന്ദ്ര​നാ​ഥ്‌, ജ​ഗ​ദ​മ്മ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. എ​ത്ര​യും വേ​ഗം നി​ല​വി​ൽ ക​രാ​ർ വെ​ച്ച​വ​ർ​ക്ക് പ​ണം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karunagappally Newslife mission projectThodiyur grama panchayat
News Summary - Life Mission Project: Thodiyur grama panchayat office- congress karunagappally
Next Story