ഉദ്യോഗസ്ഥരുടെ അഭാവം; ഭൂമി തരംതിരിക്കൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു
text_fieldsകരുനാഗപ്പള്ളി: താലൂക്കിലെ ആദിനാട്, തൊടിയൂർ, കുലശേഖരപുരം അയണിവേലിക്കുളങ്ങര ഉൾപ്പെടെയുള്ള വില്ലേജുകളിലെ ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട അപേക്ഷകൾ കെട്ടിക്കിടക്കുന്നു.
സെക്ഷനിലെ സ്പെഷൽ ചാർജ് ഉദ്യോഗസ്ഥ സ്ഥലംമാറിപ്പോയതിനെ തുടർന്നാണ് കൊല്ലം അർ.ഡി.ഒ ഓഫിസിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. 2021 ഡിസംബറിന് മുമ്പ് നേരിട്ട് കൊടുത്ത അപേക്ഷകളിൽ തീരുമാനം വൈകുന്നതിെൻറ കാരണം അന്വേഷിച്ച് ഓഫിസിലെത്തി നിരാശരായി മടങ്ങുന്നതിലധികവും പത്ത് സെന്‍റോ അതിൽ കുറവ് ഭൂമിയോ മാത്രമുള്ള സാധാരണക്കാരാണ്.
സ്പെഷൽ ചാർജ് ഉദ്യോഗസ്ഥ സ്ഥലംമാറിപ്പോയപ്പോൾ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിന് തയാറാകാത്തതാണ് അപേക്ഷകളിൻമേൽ തീരുമാനമാകാത്തതെന്ന ആക്ഷേപമുണ്ട്.
ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട കാലതാമസമൊഴിവാക്കുന്നതിന് അടിയന്തര നടപടിയാവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് വില്ലേജുകളിലെ അപേക്ഷകർ.