കരുനാഗപ്പള്ളി ഉപജില്ല മുന്നിൽ
text_fieldsrepresentational image
കൊട്ടാരക്കര: ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ 644 പോയന്‍റുമായി കരുനാഗപ്പള്ളി ഉപജില്ല മുന്നിൽ. 588 പോയന്‍റുമായി വെളിയം ഉപജില്ലയും 573 പോയന്‍റുമായി ചടയമംഗലം ഉപജില്ലയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മറ്റു ഉപജില്ലകളുടെ പോയന്‍റുകൾ ഇങ്ങനെ. ചാത്തന്നൂർ-567, പുനലൂർ-540, കൊല്ലം-466, ചവറ-465, കൊട്ടാരക്കര-427, അഞ്ചൽ-418, കുണ്ടറ-390, ശാസ്താംകോട്ട-386, കുളക്കട-370.
സ്കൂളുകളുടെ പോയന്‍റുനിലയിൽ മുന്നിൽ 273 പോയിന്‍റു നേടിയ കുറ്റിക്കാട് സി.പി.എച്ച്.എസാണ്. 142 പോയന്‍റുമായി പന്മന മനയിൽ എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 137 പോയന്‍റുമായി പുനലൂർ ഗവ. എച്ച്.എസ്.എസ്. മൂന്നാംസ്ഥാനത്തുമുണ്ട്.
ഗണിത ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചടയമംഗലം-115, കൊല്ലം-97 ഉപജില്ലകളും എച്ച്.എസ്.എസ്. വിഭാഗത്തിൽ പുനലൂർ-107, ചടയമംഗലം 102 പോയിന്‍റുകളുമായി ആദ്യദിനത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തി. പ്രവൃത്തിപരിചയമേളയിൽ 433 പോയന്‍റോടെ കരുനാഗപ്പള്ളി ഒന്നാം സ്ഥാനവും 412 പോയന്‍റോടെ വെളിയം രണ്ടാംസ്ഥാനത്തുമാണ്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള എന്നിവ വ്യാഴാഴ്ച നടക്കും.