Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_right​ഓണക്കാല ഗതാഗത...

​ഓണക്കാല ഗതാഗത കുരുക്ക് അഴിക്കാൻ കരുനാഗപ്പള്ളി

text_fields
bookmark_border
​ഓണക്കാല ഗതാഗത കുരുക്ക് അഴിക്കാൻ കരുനാഗപ്പള്ളി
cancel
camera_alt

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഓ​ണ​ക്കാ​ല ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ സി.​ആ​ർ മ​ഹേ​ഷ് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​ത്തി​ലു​ണ്ടാ​കു​ന്ന ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും പ​രി​ഹാ​രം കാ​ണാ​ൻ നി​ർ​ണാ​യ​ക തീ​രു​മാ​ന​മാ​യി. ഹൈ​സ്കൂ​ൾ ജ​ങ്ഷ​നി​ൽ മു​ട​ങ്ങി​പ്പോ​യ ഓ​ട​യു​ടെ നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കും. ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഭാ​ഗ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക പാ​ർ​ക്കി​ങി​നും യാ​ത്ര​ക്കാ​ർ​ക്കും സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ക​രാ​ർ ക​മ്പ​നി​യാ​യ വി​ശ്വ​സ​മു​ദ്ര​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വൈ​ഡ​റു​ക​ൾ മാ​റ്റി​വെ​ച്ച് സ​ർ​വീ​സ് റോ​ഡു​ക​ളു​ടെ വീ​തി കൂ​ട്ടാ​നും സ​ർ​വീ​സ് റോ​ഡു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തും. ഓ​ച്ചി​റ മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി വ​രെ പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കും.

​മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ച​ര​ണം ശ​ക്ത​മാ​ക്കും. പൊ​ലീ​സി​ന്റെ​യും എ​ക്സൈ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തും. പു​ള്ളി​മാ​ൻ ജ​ങ്ഷ​ൻ മു​ത​ൽ ലാ​ലാ​ജി ജ​ങ്ഷ​ൻ വ​രെ സ്ഥി​ര​മാ​യി ബോ​ധ​വ​ത്‌​ക​ര​ണ പ്രാ​ച​ര​ണം ന​ട​ത്താ​നും, ഓ​ണ​ക്കാ​ല​ത്ത് തി​ര​ക്ക് കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള അ​ഴീ​ക്ക​ൽ ബീ​ച്ച്, വെ​ള്ള​നാ​തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പൊ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

സി.​ആ​ർ മ​ഹേ​ഷ് എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് തീ​രു​മാ​ന​മാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​സോ​മ​രാ​ജ​ൻ, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​യ​ശ്രീ തൃ​ദീ​പ്, എ​ൻ. കൃ​ഷ്ണ​കു​മാ​ർ, ജ​യ​ശ്രീ, പി.​ഡി.​അ​രു​ൺ രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​ജീ​ബ് മ​ണ്ണേ​ൽ, ദീ​പാ ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഗീ​താ​കു​മാ​രി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ​സ് പു​രം സു​ധീ​ർ, ത​ഹ​സി​ൽ​ദാ​ർ ബോ​സ് ഫ്രാ​ൻ​സി​സ്, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളാ​യ സു​ധീ​ർ ചോ​യ്സ്, ര​ഞ്ജു ശേ​ഖ​ർ, പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് കു​മ്പ​ള​ത്ത് രാ​ജേ​ന്ദ്ര​ൻ, ദേ​ശീ​യ​പാ​ത ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffickarunagappallyonam Season
News Summary - Karunagappally [gears up/takes measures] to ease Onam season traffic congestion
Next Story