കാപ്പ ലംഘനം; പ്രതി അറസ്റ്റിൽ
text_fieldsവിഷ്ണു
കരുനാഗപ്പള്ളി: കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കരുനാഗപ്പള്ളി തഴവ കരിയപ്പള്ളി കിഴക്കതിൽ ബ്ലാക്ക് എന്ന വിഷ്ണുവിനെയാണ് (24) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
2017 മുതൽ കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ അഞ്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ സിറ്റി പൊലീസ് കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനി കഴിഞ്ഞ ആഗസ്റ്റ് 16 മുതൽ ആറു മാസത്തേക്ക് സിറ്റി പൊലീസ് ജില്ലയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഉത്തരവ് നിലനിൽക്കെ, ജില്ല പൊലീസ് മേധാവിയുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങാതെ ജില്ല പരിധിയിൽ പ്രവേശിച്ചതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ് കുമാർ, ഇൻസ്പെക്ടർ വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീകുമാർ, ശ്രീലാൽ, ഷാജിമോൻ സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.