വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ച കണ്ണന് ആദരം
text_fieldsകണ്ണനെ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് വീട്ടിലെത്തി ആദരിക്കുന്നു
കരുനാഗപ്പള്ളി: അഞ്ചാം ക്ലാസുകാരൻ കണ്ണെൻറ മനക്കരുത്ത് തുണയായത് തൊടിയൂരിലെ നിരവധി കുടുംബങ്ങൾക്ക്.
കഴിഞ്ഞദിവസത്തെ മഴയിൽ പള്ളിക്കലാർ കരകവിഞ്ഞ് തൊടിയൂർ വേങ്ങറ പുഞ്ചയിൽ വെള്ളം കയറി. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീട്ടിൽനിന്ന് രക്ഷപ്പെടാനും സുരക്ഷിത സ്ഥാനത്തെത്താനും പലർക്കും സഹായമായത് ഋതു എന്ന കണ്ണൻ തുഴഞ്ഞെത്തിയ വള്ളമാണ്.
വേങ്ങറ സജു ഭവനിൽ സജു-സിനി ദമ്പതികളുടെ മൂത്തമകനായ കണ്ണനെ യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് വീട്ടിലെത്തി ഉപഹാരം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷഹനാസ് നേതൃത്വം നൽകി.

