തറയിൽമുക്ക് താച്ചയിൽ ജങ്ഷൻ റോഡ് തകർന്നു; യാത്ര ദുഷ്കരം
text_fieldsതറയിൽമുക്ക് താച്ചയിൽ ജങ്ഷൻ റോഡ് തകർന്ന നിലയിൽ
കരുനാഗപ്പള്ളി: ദേശീയപാതക്ക് സമാന്തരമായുള്ള തറയിൽമുക്ക് താച്ചയിൽ ജങ്ഷൻ റോഡ് തകർന്ന് യാത്ര ദുഷ്കരം. മിക്കയിടങ്ങളിലും ടാർ ഇളകി കുഴിനിറഞ്ഞ നിലയിലാണ്. ഇരുചക്ര വാഹനയാത്രികരും സ്കൂൾ വിദ്യാർഥികളും അപകടത്തിൽപെടുന്നത് നിത്യസംഭവമാകുകയാണ്. റോഡ് പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു. കുന്നേൽ രാജേന്ദ്രൻ, കെ.എസ്. കമറുദ്ദീൻ മുസ്ലിയാർ, വർഗീസ് മാത്യു കണ്ണാടി, വി. ബാബു, വി.കെ. രാജേന്ദ്രൻ, നാസർ പെല്ലിപ്പുറം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

