വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsപങ്കജ്
കരുനാഗപ്പള്ളി: വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽവീട്ടിൽ പങ്കജിനെയാണ് (25) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറിന് പുലർച്ച ഒന്നരയോടെ പടനായർകുളങ്ങര വടക്ക് ചെട്ടിശ്ശേരികിഴക്കതിൽ വീട്ടിൽ സന്തോഷിനെയാണ് (40) കതക് തകർത്ത് വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് അക്രമികൾ വെട്ടിപ്പരിക്കേൽപിച്ചത്.
ശരീരമാസകലം വെട്ടേറ്റ ഇയാൾ ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു. കരുനാപ്പള്ളി എസ്.എച്ച്.ഒ എസ്. മഞ്ചുലാലിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ്, ശ്യാംലാൽ, രാജേന്ദ്രൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സി.പി.ഒമാരായ ഗോപകുമാർ, സാബു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

