Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2021 7:25 AM GMT Updated On
date_range 14 May 2021 7:25 AM GMTകനത്ത മഴയും കാറ്റും; ആലപ്പാട് കടൽകയറ്റം രൂക്ഷം
text_fieldscamera_alt
ചെറിയഴീക്കൽ ഭാഗത്തെ കടലാക്രമണ ദൃശ്യങ്ങൾ
കരുനാഗപ്പള്ളി (കൊല്ലം): തീരദേശ പഞ്ചായത്തായ ആലപ്പാട് ശക്തമായ കടൽ കയറ്റം. തിരമാലകൾ ശക്തമായടിച്ച് കടൽഭിത്തിക്ക് മുകളിലുടെ വെള്ളം നിരന്നു ഒഴുകയാണ്.
കനത്ത മഴയും ശക്തമായ കാറ്റും തീരദേശത്ത് ആഞ്ഞടിക്കുകയാണ്. ചെറിയഴീക്കൽ, പറയകടവ്, ശ്രായിക്കാട് ഭാഗങ്ങളിലാണ് ശക്തമായ തിരമാലകൾ ആഞ്ഞടിക്കുന്നത്. ശ്രായിക്കാട് തീരദേശ റോഡ് തകരുന്ന രീതിയിൽ തിരമാല പതിക്കുക്കുകയാണ്.
ചെറിയഴീക്കൽ പ്രദേശത്ത് വലിയ കടലാക്രമണമാണ് നേരിടുന്നത്. ആലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് യു. ഉല്ലാസിെൻറ നേതൃത്തത്തിൽ സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. കരുനാഗപ്പള്ളി തഹസീൽദാരുടെ നേതൃത്തത്തിൽ റവന്യൂ അധികൃതരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
Next Story