ഹഷീഷ് കടത്ത്; പിടികിട്ടാപ്പുള്ളി എക്സൈസ് പിടിയിൽ
text_fieldsശിഹാബുദീൻ
കരുനാഗപ്പള്ളി: ഹഷീഷ് ഓയിൽ കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി എക്സൈസ് പിടിയിലായി. രണ്ട് കിലോഗ്രാം ഹഷീഷ് ഓയിൽ കടത്തിയ കേസിൽ ഉൾപ്പെടുകയും കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച കേസിലെ പിടികിട്ടാപ്പുള്ളിയുമായിരുന്ന തൃശൂർ ചാവക്കാട് പടിഞ്ഞാറയിൽ വീട്ടിൽ ഫൈസി എന്ന ശിഹാബുദീനാണ് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെസ്പെക്ടർ ജി. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ഇയാൾക്കെതിരെ ചാവക്കാട് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളും കള്ളനോട്ട്, മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്. എക്സൈസ് പ്രിവന്റിവ് ഓഫിസർമാരായ എ. അജിത് കുമാർ, കെ.വി. എബിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിൽകുമാർ, അൻഷാദ്, സഫേഴ്സൺ, ഡ്രൈവർ മൻസൂർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

