ചങ്ങാതിയെ തേടി ഗവർണറെത്തി; എം.സി. വിജയകുമാറിനെ കാണാനാണ് എത്തിയത്
text_fieldsപശ്ചിമ ബംഗാൾ ഗവർണർ സി. വി. ആനന്ദബോസിനെ എം.സി വിജയകുമാറിന്റെ പേരക്കുട്ടി സ്വീകരിക്കുന്നു
കരുനാഗപ്പള്ളി: പഴയകാല സൗഹൃദ വഴി തേടി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഗ്രാമത്തിലെത്തിയത് തഴവക്കാരെ അത്ഭുതപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് പതിവിനു വിരുദ്ധമായി നാല് ജീപ്പ് പൊലീസും, വി.ഐ.പി വാഹനവുമൊക്കെ തഴവ അമ്പലമുക്കിലെത്തിയത്. കാര്യവും, കാരണവുമറിയാതെ നാട്ടുകാർ നാലുപാടും അന്വേഷണമാരംഭിച്ചു.
ഒടുവിലാണറിഞ്ഞത് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉറ്റ ചങ്ങാതി അമ്പലമുക്ക് വിമലാലയത്തിൽ എം.സി. വിജയകുമാറിനെ തേടിയെത്തിയതാണെന്ന്. 2001 ൽ ലേബർ ഓഫിസറായിരിക്കെയാണ് അന്ന് ലേബർ സെക്രട്ടറിയായിരുന്ന ആനന്ദബോസുമായി അടുപ്പമാരംഭിച്ചത്.
പിന്നീട് ഇരുവരുടേയും സർവീസ് ജീവിതത്തിൽ വിവിധ മാറ്റങ്ങൾ വന്നെങ്കിലും സൗഹൃദത്തിന് മാത്രം യാതൊരു മാറ്റവുമുണ്ടായില്ല. രാവിലെ 11ഓടെ സുഹൃത്തിന്റെ വീട്ടിൽ എത്തിയ ഗവർണർ ഉച്ചഭക്ഷണവും വിശ്രമവുമൊക്കെ കഴിഞ്ഞ് വൈകിട്ട് നാലോടെയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

