Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightപൂട്ടിയിട്ടിരുന്ന...

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് മൂന്നര പവൻ കവർന്നു

text_fields
bookmark_border
locked house
cancel
camera_alt

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്‍റെ പ​രി​സ​രം

ഡോ​ഗ് സ്ക്വാ​ഡു​മാ​യി പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ൽ നി​ന്ന് മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് മു​ണ്ട​ക​പ്പാ​ട​ത്തി​ന് സ​മീ​പം കൊ​ല്ല​ശ്ശേ​രി​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം. ഭാ​ര്യ സെ​ക്ര​േ​ട്ട​റി​യ​റ്റ് ജീ​വ​ന​ക്കാ​രി​യാ​യ​തി​നാ​ൽ കു​ടും​ബം തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

ഇ​ട​ക്കി​ട​ക്ക് വ​ന്നു​പോ​കാ​റു​ണ്ടാ​യി​രു​ന്ന കു​ടും​ബം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തു​മ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​യു​ന്ന​ത്‌. ഇ​രു​നി​ല വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ജ​ന​ൽ​ചി​ല്ല് ത​ക​ർ​ത്ത് ഇ​രു​മ്പ് ഗ്രി​ൽ മു​റി​ച്ചു​മാ​റ്റി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. ബെ​ഡ് റൂ​മി​നു​ള്ളി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് ചെ​റി​യ ബോ​ക്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മാ​ല​യും ക​മ്മ​ലും മോ​തി​ര​വു​മ​ട​ക്കം മൂ​ന്ന​ര പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് അ​പ​ഹ​രി​ച്ച​ത്. മ​റ്റ് റൂ​മു​ക​ളി​ലെ അ​ല​മാ​ര​ക​ൾ തു​റ​ന്ന് സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​മാ​സം എ​ട്ടി​നാ​ണ്​ സു​രേ​ഷും കു​ടും​ബ​വും അ​വ​സാ​ന​മാ​യി വീ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberylocked house
News Summary - From the locked house gold stolen
Next Story