പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി
text_fieldsകരുനാഗപ്പള്ളി എക്സൈസ് സംഘം കണ്ടെത്തിയ
കഞ്ചാവ് ചെടി
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് ശാസ്താംനട മഹാരാഷ്ട്ര കോളനിയുടെ കിഴക്കുവശത്തുള്ള കുറ്റിക്കാട്ടിൽനിന്ന് 62 സെന്റിമീറ്റർ നീളമുള്ള പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി.
കഞ്ചാവ് ചെടി നട്ടുവളർത്തിയവരെ പറ്റിയുള്ള വിവരം ശേഖരിച്ചുവരുന്നതായി എക്സൈസ് അറിയിച്ചു. എക്സൈസ് േറഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
പ്രിവന്റിവ് ഓഫിസർ ഗ്രേഡ് എസ്.ആർ. ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ അഭിലാഷ്, ചാൾസ് കിഷോർ, രജിത്ത്, ഹരിപ്രസാദ്, ഡ്രൈവർ മനാഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

