എട്ട് ലിറ്റർ ചാരായവും നൂറ് ലിറ്റർ കോടയും പിടികൂടി
text_fieldsകരുനാഗപ്പള്ളി: എക്സൈസ് സംഘം കല്ലേലിഭാഗം, തൊടിയൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ എട്ട് ലിറ്റർ ചാരായവും നൂറ് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കല്ലേലിഭാഗം വിളയിൽ പടിഞ്ഞാറ്റതിൽ ശശിയുടെ വീട്ടിൽ നിന്നാണ് നാല് ലിറ്റർ ചാരായം കണ്ടെത്തിയത്.
ഇയാളുടെ ഭാര്യ മാതാവ് താമസിക്കുന്ന തൊടിയൂർ പഞ്ചായത്തിൽ വേങ്ങറ മുറിയിൽ ശ്രീ ഭവനം വീട്ടിൽ നടത്തിയ പരിശോധനയിലാണ് നാല് ലിറ്റർ ചാരായവും നൂറ് ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ശശിക്കെതിരെ കേസെടുത്തു. പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.
എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നെൻറ നിർദേശപ്രകാരം നടന്ന പരിശോധന സംഘത്തിൽ റേഞ്ച് പ്രിവൻറിവ് ഓഫിസർ പി.എൽ. വിജിലാലിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ കെ.വി. എബിമോൻ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കിഷോർ, സുധീർ ബാബു എന്നിവരും ഉൾപ്പെടുന്നു.