ചിറ്റുമൂലയിൽ ഡിവൈഡർ അപകടം പതിവാകുന്നു
text_fieldsചിറ്റുമൂല റെയിൽവേ ഗേറ്റിന് സമീപമുള്ള ഡിവൈഡറിൽ കാർ
ഇടിച്ചുകയറിയ നിലയിൽ
കരുനാഗപ്പള്ളി: പുതിയകാവ് ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ ഗേറ്റിന് ഇരുവശങ്ങളിലും അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറിൽ അപകടം പതിവായി. അപകടമുണ്ടാക്കുന്ന ഡിവൈഡർ ഒഴിവാക്കാൻ അധികൃതർ തയാറാവുന്നില്ലെന്ന് പരാതി.
ഒരാഴ്ചക്കുള്ളിൽ നാല് വാഹനങ്ങളാണ് ഡിവൈഡറിലിടിച്ച് അപകടത്തിൽപെട്ടത്. രണ്ട് ദിവസത്തിന് മുമ്പ് ഡിവൈഡറിലിടിച്ച് ഓട്ടോ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം രാത്രിയിൽ കാർ ഡിവൈഡറിലിടിച്ചുകയറി കാറിെൻറ എഞ്ചിൻഭാഗം പൂർണമായും തകർന്നു.
ചിറ്റുമൂല റെയിൽവേ ഗേറ്റിൽ ഗേറ്റ് അടക്കുന്ന സമയങ്ങളിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് റെയിൽവേ ഗേറ്റിന് ഇരുവശവും റോഡിൽ ഡിവൈഡർ നിർമിച്ചത്.
വീതി കുറഞ്ഞ റോഡിൽ നിർമിച്ച ഡിവൈഡറിന് മുൻവശങ്ങളിൽ മുന്നറിയിപ്പ് ബോർഡോ രാത്രി സമയങ്ങളിൽ യാത്രക്കാർക്ക് കാണത്തക്ക തരത്തിൽ സിഗ്നൽ സംവിധാനങ്ങളോ സ്ഥാപിക്കാത്തത് കാരണം അപകടങ്ങൾ നിത്യസംഭവമാണ്. അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡർ അടിയന്തരമായി ഒഴിവാക്കണമെന്നുള്ള ആവശ്യം ശക്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.