ബൈക്ക് യാത്രികനെയും മാതാവിനെയും നടുറോഡിൽ ആക്രമിച്ചവർ പിടിയിൽ
text_fieldsകരുനാഗപ്പള്ളി: മാർഗതടസ്സമുണ്ടാക്കിയ കാർ റോഡിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ട ബൈക്ക് യാത്രികനായ യുവാവിനെയും മാതാവിനെയും ആക്രമിച്ച സംഘത്തിലെ രണ്ടുപേർ പിടിയിൽ. കല്ലേലിഭാഗം മഹാദേവർ കോളനി നിവാസികളായ കിരണാലയം വീട്ടിൽ കിരൺ (29), വിശാഖ് ഭവനത്തിൽ വിശാഖ് (28) എന്നിവരാണ് പിടിയിലായത്.
ഇവരടങ്ങിയ സംഘം മഹാദേവർ കോളനിക്ക് സമീപമുള്ള റോഡിൽ മാർഗ തടസ്സമുണ്ടാക്കി പാർക്ക് ചെയ്ത കാർ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട തെക്കുംഭാഗം സ്വദേശിയായ യുവാവാണ് ആക്രമിക്കപ്പെട്ടത്. തടസ്സം പിടിക്കാൻ ശ്രമിച്ച മാതാവിനെയും സംഘം അടിച്ച് തറയിലിട്ട് ചവിട്ടി പരിക്കേൽപിച്ചു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, റസൽ ജോർജ്, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

