Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിരവധി കേസിലെ പ്രതിയെ നാടുകടത്തി
text_fieldsbookmark_border
അനീർഷ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി വധശ്രമ കേസുകളിലെയും മയക്കുമരുന്ന് വ്യാപാര കേസുകളിലെയും പ്രതിയെ നാടുകടത്തി.
കുലശേഖരപുരം കടത്തൂർ മുറിയിൽ കട്ടച്ചിറ തെക്കതിൽ വീട്ടിൽ സ്പീഡ് അനീർ എന്ന് വിളിക്കുന്ന അനീർഷാ(40)യെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം നാടുകടത്തിയത്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ജി. ഗോപകുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനിയാണ് നടപടിയെടുത്തത്.
Next Story

