Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; വനിത കണ്ടക്ടർക്ക് സ്ഥലംമാറ്റം
text_fieldsbookmark_border
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; വനിത കണ്ടക്ടർക്ക് സ്ഥലംമാറ്റം
കരുനാഗപ്പള്ളി: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നവമാധ്യമങ്ങളിലൂടെ നടത്തിയ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരി ഒ. ബിന്ദുവിനെ സ്ഥലം മാറ്റാൻ ഉത്തരവായി.
സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെതുടർന്ന് കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി സ്റ്റാഫ് എന്ന വാട്സ്ആപ് ഗ്രൂപ്പിലാണ് കണ്ടക്ടറായ ബിന്ദു അപകീർത്തികരമായ പോസ്റ്റ് ഇട്ടത്.
ഇത് സംബന്ധിച്ച് നടന്ന അന്വേഷണത്തെ തുടർന്നാണ് നടപടി. ഇവരെ പൊന്നാനി ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്.
Next Story

