കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ഹോസ്പിറ്റലിൽ ഡീ അഡിക്ഷൻ സെന്റർ
text_fieldsകരുനാഗപ്പള്ളി: സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ ഡി-അഡിക്ഷൻ സെന്റർ കരുനാഗപ്പള്ളി താലൂക്ക് ഹോമിയോ ഹോസ്പിറ്റലിൽ ആരംഭിക്കുന്നു. ഇതിന്റെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഹോമിയോ ഡിപ്പാർട്െമന്റിലെ ഉന്നത ഉദ്യോഗസ്ഥരുമായി എക്സൈസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി.
ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെയും വിമുക്തി മാനേജരുടെയും നിർദേശപ്രകാരം കരുനാഗപ്പള്ളി എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പി.എൻ. വിജിലാലിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ പി.എ. അജയകുമാർ, എസ്.ആർ. ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ്, സാജൻ എന്നിവരും ഹോമിയോ ഡിപ്പാർട്മെന്റിനെ പ്രതിനിധീകരിച്ച് േപ്രാജക്റ്റ് സ്റ്റേറ്റ് കൺവീനർ ഡോ. മുഹമ്മദ് ടെസ്റ്റ്മാൻ, ഡോ. ഹരിലാൽ, സൈക്യാട്രിസ്റ്റ് ഡോ. ദിനേശ്, ഡോ. ഹരീഷ് ബാബു, ഡോ. രാജീവ് എബ്രഹാം, ഡോ. ഭുവനേശ്വരി, ഡോ. മിനി, ആർ.എം.ഒ ഡോ. ചിത്ര, രാജശ്രീ എന്നിവരും പങ്കെടുത്തു.

