അപകടത്തിൽപെട്ട യുവാവിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് അനുമോദനം
text_fieldsഅപകടത്തിൽപെട്ട യുവാവിനെ രക്ഷിച്ച സ്വകാര്യ ബസ്ജീവനക്കാരെ കരുനാഗപ്പള്ളി റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അൻസാരിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു
കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം ജങ്ഷനിൽ ജനവരി 31ന് ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ച ബസുകളിലെ ജീവനക്കാരെ മോട്ടോർവാഹന വകുപ്പ് അനുമോദിച്ചു. കരുനാഗപ്പള്ളി ആർ.ടി.ഒയുടെ നേതൃത്വത്തിലാണ് ബസ് ജീവനക്കാരെ അനുമോദിച്ചത്.
പുതിയകാവ്- ഭരണിക്കാവ് റൂട്ടിൽ സർവിസ് നടത്തുന്ന നിസാമോൾ എന്ന ബസിലെ ജീവനക്കാരായ ഫൈസൽ, വിനാസ്, സംസം ബസിലെ ജീവനക്കാരനായ വിനോദ് എന്നിവർ ചേർന്ന് യാത്രക്കാരെ ഇറക്കി ട്രിപ് അവസാനിപ്പിച്ച് പരിക്ക് പറ്റിയ ആളെ ബസിൽ കയറ്റി ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു.
ജോയൻറ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അൻസാരി, എം.വി.ഐമാരായ ദിലീപ്, ശിവകുമാർ, എ.എം.വി.ഐമാരായ ഷാജഹാൻ, ഹരികുമാർ, ആദർശ് എന്നിവർ അനുമോദന യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.