ട്രെയിനിെൻറ എൻജിനുനേരെ കല്ലേറ്: അസി. ലോക്കോ പൈലറ്റിന് പരിക്ക്
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിെൻറ എൻജിനുനേരെയുണ്ടായ കല്ലേറിൽ അസിസ്റ്റൻറ് ലോക്കോ പൈലറ്റിന് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനിെൻറ എൻജിനുനേരെയാണ് കല്ലേറുണ്ടായത്. കരുനാഗപ്പള്ളി സ്റ്റേഷനു സമീപമെത്തിയപ്പോൾ പാളത്തിനു സമീപം നിന്നയാൾ കല്ലെറിയുകയായിരുന്നെന്ന് പറയപ്പെടുന്നു.
അസിസ്റ്റൻറ് ലോക്കോ പൈലറ്റ് വിഷ്ണുവിെൻറ കൈക്കാണ് നിസ്സാര പരിക്കേറ്റത്. കല്ലെറിഞ്ഞ യു.പി സ്വദേശിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. കമൽകുമാർ എന്നാണ് ഇയാൾ റെയിൽവേ പൊലീസിനോട് പേരുപറഞ്ഞത് ഇയാൾ മനോവിഭ്രാന്തിയുള്ളയാളാെണന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
പരിക്കേറ്റ അസിസ്റ്റൻറ് ലോക്കോ പൈലറ്റ് വിഷ്ണു കായംകുളം ഗവ. ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കൊല്ലം റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

