ഉത്സവാഘോഷത്തിനിടെ സംഘർഷം; രണ്ടുപേർ പിടിയിൽ
text_fieldsഅഭിജിത്, രഞ്ജിത്കുമാർ
കരുനാഗപ്പള്ളി: കല്ലേലിഭാഗം മാരാരിത്തോട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ രണ്ടുപേർ പിടിയിൽ. കല്ലേലിഭാഗം പ്ലാവിള കിഴക്കതിൽ അഭിജിത്ത് (32), മാരാരിത്തോട്ടം കിഴക്കേവിള കിഴക്കതിൽ രഞ്ജിത്ത്കുമാർ (34) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഉത്സവാഘോഷത്തിനിടെ ചെണ്ട കൊട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷിജു, ഷാജിമോൻ, എ.എസ്.ഐ തമ്പി, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ് കുമാർ, ബഷീർ ഖാൻ, സി.പി.ഒ നൗഫൽ ജാൻ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

