Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightമാല മോഷണക്കേസിൽ യുവതി...

മാല മോഷണക്കേസിൽ യുവതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

കാ​ളി​യ​മ്മ

ക​രു​നാ​ഗ​പ്പ​ള്ളി: ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ യു​വ​തി​യു​ടെ മാ​ല മോ​ഷ്​​ടി​ച്ച ത​മി​ഴ്​​നാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പൊ​ലീ​സ്​ പി​ടി​കൂ​ടി. തൂ​ത്തു​ക്കു​ടി കോ​വി​ൽ​പെ​ട്ടി ഹൗ​സ്​ ന​മ്പ​ർ-13​ൽ കാ​ളി​യ​മ്മ​യാ​ണ് (40) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തൊ​ടി​യൂ​ർ മാ​ലു​മേ​ൽ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞി​റ​ങ്ങി​യ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന 5.5 പ​വ​ൻ സ്വ​ർ​ണ​മാ​ല തി​ര​ക്കി​നി​ട​യി​ൽ ക​വ​ർ​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മാ​ല ന​ഷ്​​ട​പ്പെ​ട്ട​ത് മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ സം​ശ​യാ​സ്​​പ​ദ​മാ​യി ക​ണ്ട ത​മി​ഴ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

മോ​ഷ​ണ​ത്തി​ന് കൂ​ട്ടാ​ളി​ക​ളാ​യി മ​റ്റ്​ യു​വ​തി​ക​ളു​മു​ണ്ട്. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​മാ​യെ​ത്തി മാ​ല ക​വ​ർ​ന്നെ​ടു​ത്ത് മു​ങ്ങു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു, എ​സ്.​ഐ സു​ജാ​ത​ൻ​പി​ള്ള, ക​ലാ​ധ​ര​ൻ എ​സ്.​സി.​പി.​ഒ ജി​മി​നി, ദീ​പ്തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftTheft Newsarrestwoman
News Summary - case of necklace theft-Woman arrested
Next Story