കഞ്ചാവ് ചെടി കണ്ടെത്തി
text_fieldsഎക്സൈസ് കണ്ടെടുത്ത
കഞ്ചാവ് ചെടി
കരുനാഗപ്പള്ളി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് ചെടി കണ്ടെത്തി. പന്മന പുത്തൻചന്ത ജങ്ഷന് തെക്ക് ഭാഗത്ത് ആണുവേലിൽ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന് പടിഞ്ഞാറ് ഭാഗത്തായി കുറ്റിച്ചെടികൾക്കിടയിൽനിന്നാണ് 90 സെ.മീ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. കഞ്ചാവ് ചെടി നട്ടുവളർത്തിയെടുക്കുകയും പരിപാലിക്കപ്പെടുകയും ചെയ്തവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവന്റിവ് ഓഫിസർമാരായ എ. അജിത്കുമാർ, കെ.വി. എബിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. അൻഷാദ്, എസ്. സഫേഴ്സൻ, ഡ്രൈവർ മൻസൂർ എന്നിവർ പങ്കെടുത്തു.

