Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightആനവണ്ടിയിൽ കേക്ക്...

ആനവണ്ടിയിൽ കേക്ക് മുറിച്ച് പുതുവത്സരാഘോഷം

text_fields
bookmark_border
ആനവണ്ടിയിൽ കേക്ക് മുറിച്ച് പുതുവത്സരാഘോഷം
cancel
camera_alt

പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി സ്പെ​ഷ​ൽ ബ​സി​ൽ ക​ണ്ട​ക്​​ട​ർ കേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: വേ​റി​ട്ട രീ​തി​യി​ൽ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ് ഒ​രു കൂ​ട്ടം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ. ക​രു​നാ​ഗ​പ്പ​ള്ളി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി സ​ർ​വി​സ് ന​ട​ത്തു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി-​ച​ങ്ങ​നാ​ശ്ശേ​രി സ്പെ​ഷ​ൽ ബ​സി​ലാ​ണ് ബ​സിെൻറ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ച് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 21ന്​ ​ആ​രം​ഭി​ച്ച ഈ ​സ്പെ​ഷ​ൽ ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ​നി​ന്ന്​ തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പൂ​ർ​ണ​മാ​യും ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ​ത്ത​ലാ​ക്കി​യ​ത് തി​രി​ച്ച​ടി​യാ​യി​രു​ന്നു.

ഈ ​യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ സ്പെ​ഷ​ൽ ബ​സ് എ​ന്ന ആ​ശ​യം ഒ​രു കൂ​ട്ടം ജീ​വ​ന​ക്കാ​ർ ക​രു​നാ​ഗ​പ്പ​ള്ളി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ അ​ധി​കൃ​ത​രു​മാ​യി പ​ങ്കു​െ​വ​ച്ചു. ഡി​പ്പോ അ​ധി​കൃ​ത​ർ പി​ന്തു​ണ​ച്ച​തോ​ടെ ഈ ​ആ​ശ​യം യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​യി​രു​ന്നു. സ്ഥി​രം യാ​ത്ര​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വാ​ട്​​സ്​ ആ​പ് ഗ്രൂ​പ് വ​ഴി​യാ​ണ് ഈ ​സ​ർ​വി​സ് സു​ഗ​മ​മാ​യി ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new year celebrationKSRTC Bus
News Summary - cake cutting and new year celebration in ksrtc bus
Next Story