Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightവട്ടക്കായലിൽ...

വട്ടക്കായലിൽ ചൂണ്ടയിടാൻ പോയവരുടെ വള്ളം മറിഞ്ഞു; ഒരാളെ കാണാതായി

text_fields
bookmark_border
man missing in vattakkayal
cancel
camera_alt

1. കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളം മറിഞ്ഞ്​ കാണാതായ യുവാവിനായി തിരച്ചിൽ നടത്തുന്ന സ്ഥലത്ത്​ എ.എം. ആരിഫ് എം.പി എത്തിയപ്പോൾ 2. കാണാതായ സുബിൻ

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് വ​ട്ട​ക്കാ​യ​ലി​ൽ വ​ള്ള​ത്തി​ൽ ചൂ​ണ്ട​യി​ടാ​ൻ പോ​യ മൂ​ന്നു യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച വ​ള്ളം മു​ങ്ങി; ഒ​രാ​ളെ കാ​ണാ​താ​യി; ര​ണ്ടു​പേ​ർ നീ​ന്തി ര​ക്ഷ​പ്പെ‌​ട്ടു. ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര തെ​ക്ക് മം​ഗ​ല​ത്ത് സു​ബി​നെ​യാ​ണ് (23) കാ​ണാ​താ​യ​ത്. സു​രേ​ന്ദ്ര​ൻ-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: സു​ധി​ൻ.

മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര തെ​ക്ക് മ​ണ്ണേ​ൽ ഹ​രി​കൃ​ഷ്ണ​ൻ (23), പീ​ടി​ക​ചി​റ​യി​ൽ ശി​വ​ശ​ങ്ക​ർ (22) എ​ന്നി​വ​രാ​ണ് നീ​ന്തി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​രെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ള്ളം മ​റി​ഞ്ഞ​തോ​ടെ മൂ​ന്നു​പേ​രും നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ഒ​രാ​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു​പേ​രെ ക​ന്നി​ട്ട​ക​ട​വി​ന്​ സ​മീ​പം ക​ര​യി​ലെ​ത്തി​ച്ചു.

നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തോ​ടെ തി​ര​ച്ചി​ൽ നി​ർ​ത്തി​െ​വ​ച്ചു. രാ​ത്രി​യോ​ടെ​യാ​ണ് വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും വി​വ​ര​മ​റി​യു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും സ്പെ​ഷ​ൽ സ്കൂ​ബാ ടീ​മും സ്ഥ​ല​ത്തെ​ത്തി ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ​യും തി​ര​ച്ചി​ൽ തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missingboat overturned
News Summary - boat Overturned to river; young man missing
Next Story