തഴവയിൽ ബി.ജെ.പി പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു
text_fieldsകരുനാഗപ്പള്ളി തഴവയിൽ ബി.ജെ.പിയിൽനിന്ന് സി.പി.ഐയിലേക്ക് വന്ന നേതാക്കളെയും
പ്രവർത്തകരെയും ആർ. രാമചന്ദ്രൻ എം.എൽ.എ പാർട്ടി പതാക കൈമാറി സ്വീകരിക്കുന്നു
കരുനാഗപ്പള്ളി: യുവമോർച്ച മുൻ ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ കുരുക്കശ്ശേരിയുടെ നേതൃത്വത്തിൽ തഴവ പഞ്ചായത്ത് പ്രദേശത്ത് നിന്ന് നിരവധി ബി.ജെ.പി പ്രവർത്തകർ രാജിെവച്ച് സി.പി.ഐയിൽ ചേർന്നു.
സാധാരണ ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ കാണാതെ ഇന്ത്യയുടെ പൊതുമുതൽ കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ അവസരമൊരുക്കി ജനവിരുദ്ധ നയസമീപനവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പിയുടെ നയത്തിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പാർട്ടി വിട്ടത്.
ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല കൗൺസിൽ അംഗം കടത്തൂർ മൻസൂർ അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള, ജില്ല പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം, പി.കെ. വാസുദേവൻ, സരസ്വതി അമ്മ, പി. സുഗതൻ പിള്ള, പോണാൽ നന്ദകുമാർ, സുലൈമാൻ കുഞ്ഞ്, യൂസഫ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

