ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ
text_fieldsബാദുഷ, അശ്വിൻ, ജിബിൻ
കരുനാഗപ്പള്ളി: ബൈക്കും മൊബൈൽ ഫോണുകളും മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്‌റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് തണ്ടാണിമൂട്ടിൽ പടീറ്റതിൽ വീട്ടിൽ ബാദുഷ (20), മാവേലിക്കര ചെട്ടികുളങ്ങര ഓലകെട്ടി അമ്പലം വരമത്താനത്ത് വീട്ടിൽ ജിബിൻ (19), കൃഷ്ണപുരം അവിട്ടംവീട്ടിൽ അശ്വിൻ (18) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്‌റ്റ് ചെയ്തത്.
ദേശീയപാതയോരത്ത് രാത്രികാലങ്ങളിൽ വിശ്രമിക്കുന്ന ഇതരസംസ്ഥാന ലോറി ഡ്രൈവർമാരുടെ മൊബൈൽ ഫോണുകളും വീടുമുറ്റത്തും റോഡുവക്കിലും നിർത്തിയിട്ടിരിക്കുന്ന ബൈക്കുകളും മോഷ്്ടിച്ച കേസിലാണ് അറസ്‌റ്റ്. മാസങ്ങളായി ഓച്ചിറ കരുനാഗപ്പള്ളി ദേശീയപാതയിൽ ഇത്തരത്തിൽ മോഷണവും മോഷണശ്രമങ്ങളും നടന്നതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഫോണുകളും ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളി എസ്.എച്ച്.ഒ എസ്. മഞ്ചുലാലിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ്, എ.എസ്.ഐ ശ്രീകുമാർ, സന്തീവ്, സി.പി.ഒ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.