കഞ്ചാവ് ചെടി വളർത്തിയ ബംഗാൾ സ്വദേശികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ ചെടിച്ചട്ടികളിൽ കഞ്ചാവ് ചെടികൾ വെച്ചുപിടിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ രണ്ടുപേർ എക്സൈസിന്‍റെ പിടിയിലായി.
എക്സൈസ് റേഞ്ച് ഓഫിസിലെ ഇൻസ്‌പെക്ടർ എസ്. മധുസൂദനൻപിള്ളയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുലശേഖരപുരം കടത്തൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് ബംഗാൾ ബെൻഷം നഗർ സൗത്തിൽ ചോട്ടാ ബെൻഷാ നഗറിൽ അബ്ബാസ് ദീൻ (22), വെസ്റ്റ് ബംഗാൾ ശ്രീപതി നഗർ 24 ഫർഗനാഥ്, ശ്രീഭദ്ര നഗർ മുല്ലപാറ സൗത്തിൽ നദിബുൾ ഷെയ്ഖ് (26) എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 510 ഗ്രാം കഞ്ചാവും 43 സെൻറിമീറ്റർ നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളും പിടികൂടി. ഇലക്ട്രോണിക് ത്രാസും 4000 രൂപയും കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ, പ്രിവൻറ്റിവ് ഓഫിസർ അനിൽകുമാർ, സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ്, സുധീർ ബാബു, കിഷോർ, വനിത സിവിൽ എക്സൈസ് ഓഫിസർ മോളി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു.