ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ ഒരു വർഷത്തിനുശേഷം പിടിയിൽ
text_fieldsഗൗതം ജി. പിള്ള, വിനായ്ക
കരുനാഗപ്പള്ളി: ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ ഒരു വർഷത്തിനുശേഷം പിടിയിൽ. 2020 ആഗസ്റ്റ് ആറിന് രാത്രിയോടെ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ചെട്ടിശ്ശേരി കിഴക്കതിൽ വീട്ടിൽ സന്തോഷിനെയും ഭാര്യയെയും വീടിെൻറ മുൻവാതിൽ തകർത്ത് അകത്തുകയറി കുട്ടികളുടെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ഓച്ചിറ കൊറ്റംപള്ളി മഠത്തിൽ കാരായ്മ ഗായത്രി ഭവനം വീട്ടിൽ ഗൗതം ജി. പിള്ള, (24), ഓച്ചിറ ചങ്ങൻകുളങ്ങര കൊച്ചുവീട്ടിൽ തറയിൽ വിനായക് (24) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ജി. ഗോപകുമാർ, സബ് ഇൻസ്പെക്ടർ ജോൺസ് രാജ്, ഗ്രേഡ് സബ് ഇൻസ്പെക്ടർ രാജേന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ ശ്രീകുമാർ, സി.പി.ഒ ശ്രീജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.