കരുനാഗപ്പള്ളി: വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
അയണിവേലിക്കുളങ്ങര തെക്ക്, തോട്ടുമുഖത്ത് വീട്ടിൽ അപ്പു എന്ന ആരോമൽ (25), വയലിശ്ശേരിൽ വീട്ടിൽ രാജേഷ് (28) എന്നിവരാണ് പിടിയാലായത്.
ഞായറാഴ്ച രാത്രി 11 ഒാടെയാണ് സംഭവം. ആക്രമണത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ് അലക്സാണ്ടർ, പ്രൊബേഷൻ എസ്.ഐമാരായ വിനോദ് വൈശാഖ്, എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ രതീഷ്, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.