യുവാവിനെയും ഭാര്യയെയും ആക്രമിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
text_fieldsപിടിയിലായ അഖിൽ, ബിജു, ഹരിലാൽ
കരുനാഗപ്പള്ളി: യുവാവിനെയും ഭാര്യയെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി. മരുതൂർകുളങ്ങര വടക്ക് രമേശ് ഭവനിൽ അഖിൽ എന്ന അപ്പു രമേശ് (32), മരുതൂർകുളങ്ങര വടക്ക് രമ്യ ഭവനിൽ ബിജു (30), നമ്പരുവികാല വെളിയിൽ വടക്കേത്തറയിൽ ഹരിലാൽ (25) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
അതുൽരാജിനും ഭാര്യ പൂജക്കുമാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ എട്ടിന് രാത്രിയിൽ മരുതൂർകുളങ്ങര തെക്ക് കാഞ്ഞിരവേലിൽ ക്ഷേത്രോത്സവത്തിന് കുടുംബസമേതം എത്തിയതായിരുന്നു അതുൽരാജ്. രാഷ്ട്രീയ വിരോധം നിമിത്തം പ്രതികൾ സംഘമായി വന്ന് ഇവരെ തടയുകയും അസഭ്യം പറയുകയുംചെയ്തു.
ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പ്രതികൾ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾകൊണ്ട് മാരകമായി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച ഭാര്യക്കും മർദനമേറ്റു. അക്രമത്തിൽ പരിക്കേറ്റ അതുൽരാജ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, തോമസ്, വേണുഗോപാൽ, ഷാജിമോൻ എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

